Skip to main content

Posts

Vayalattam at Pilathottam പിലാത്തോട്ടം വയലാട്ടം

ആഴിതീരം തങ്ങി ശ്രീ ചാമുണ്ഡേശ്വരിയുടെ സാനിധ്യം ഉള്ള പ്രധാന ക്ഷേത്രമാണ് അറത്തിൽ പിലാത്തോട്ടം ശ്രീ തായപരദേവത കിഴക്കേറ ചാമുണ്ഡേശ്വരി ക്ഷേത്ര൦. ആഴിതീരം തങ്ങി ശ്രീ ചാമുണ്ഡേശ്വരിയുടെ സാനിധ്യം ഉള്ളതിനാലാകാം ഇവിടുത്തെ ചടങ്ങുകൾ ആഴിതീരം തങ്ങി ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലേതിനു സമാനമാണ്. നാഗേനി അമ്മയുടെയും, ചാമുണ്ഡേശ്വരി അമ്മയുടെയും, തായപരദേവതമാരുടെയും സംഗമ സ്ഥലമാണ് ഈ ക്ഷേത്ര൦.  കളിയാട്ടം മഹോത്സവം സമാപന ദിവസം, രാവിലെ വിവിധ തെയ്യക്കോലങ്ങളുടെ പുറപ്പാട് (നാഗേനി അമ്മ-ചാമുണ്ഡേശ്വരി അമ്മ-തായപരദേവത) , ചെമ്പും ചോറും എടുക്കൽ, ആറാടിക്കൽ എന്നീ പ്രധാനചടങ്ങുകൾ നടക്കുന്നു. കളിയാട്ടം മഹോത്സവം (2017 മാർച്ച്‌ 2) സമാപന ദിവസം വയലാട്ടവും,  ചെമ്പും ചോറും എടുക്കൽ  ചടങ്ങുകളുടെ വീഡിയോ ദൃശ്യങ്ങൾ.... വീഡിയോ കടപ്പാട്: Kerala Tourism
Recent posts

POORAM 2017 (പൂരോത്സവം)

അന്നപൂർണേശ്വരി അമ്മയുടേയും ചാമുണ്ഡേശ്വരി അമ്മയുടേയും അഭേദ്യമായ ബന്ധത്തിന്റെ ആഴം വിളിച്ചോതുന്ന ചടങ്ങാണ് പൂര മഹോത്സവം. അമ്മയുടേയും ചാമുണ്ഡേശ്വരിയുടേയും അഘാതമായ സ്നേഹബന്ധം നിഴലിക്കുന്ന പല ചടങ്ങുകളും നമ്മെ ഭക്തിയുടെ പാരമ്യതയിലേക്ക് നയിക്കുന്നു. ചെറുകുന്നിലെ വളരെയധികം പ്രാധാന്യമർഹിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ചാമുണ്ഡേശ്വരി ക്ഷേത്രം. അന്നപൂർണേശ്വരി ക്ഷേത്രത്തിനുളളിലേക്ക് തിരുവായുധം കൊണ്ട് കയറാൻ ചാമുണ്ഡേശ്വരിക്കല്ലാതെ മറ്റാർക്കും അധികാരമില്ല. ഏകദേശം 1500 വർഷത്തിലധികം പഴക്കമുള്ള ഈ ആചാരം ഇന്നും അതിന്റെ പ്രൗഢിയോടെ നടത്തപ്പെടുന്നു എന്നുള്ളതും നമ്മെ വിസ്മയിപ്പിക്കുന്നു. അന്നപൂർണ്ണേശ്വരി ക്ഷേത്ര സമീപത്തുള്ള ചില ചടങ്ങുകളിലേക്ക്....
അന്നപൂർണ്ണേശ്വരി ആഴിതീരമാഹാത്മ്യം 'അന്നപൂർണ്ണേശ്വരി ആഴിതീരമാഹാത്മ്യം' വടക്കേ വീട്ടിൽ കുഞ്ഞികൃഷ്ണൻ എഴുതിയ ചെറിയൊരു പുസ്തകമാണ്. അന്നപൂർണേശ്വരിയുടെ ആഗമനത്താൽ പരിപാവനമായ ആഴിതീരം തങ്ങി എന്ന സ്ഥലത്തിനെക്കുറിച്ചുള്ള ചരിത്രപരവും ഐതിഹ്യപരവുമായിട്ടുള്ള വിവരങ്ങൾ ചേർത്തിട്ടുള്ള ഈ പുസ്തകം ആഴിതീരം തങ്ങി എന്ന സ്ഥലത്തിന്‍റെ മാഹാത്മ്യം നമുക്ക് മനസിലാക്കിത്തരുന്നു. അന്നപൂർണേശ്വരിയുടെ കൂടെ വന്നവരാണ് ഇവിടെ കുടികൊള്ളുന്നത്, ഇവിടം ആഴിതീരം തങ്ങി ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം എന്നറിയപ്പെടുന്നു, സ്ഥലപരിമിതി കാരണം അന്നപൂർണ്ണേശ്വരി ഇവിടെ നിന്നും കുറച്ചുമാറി അനുയോജ്യമായ സ്ഥലത്ത് ഇരിക്കുകയും അവിടം ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം എന്നറിയപ്പെടുകയും ചെയ്യുന്നു. രണ്ട് ക്ഷേത്രങ്ങളുടേയും വിവരണങ്ങൾക്കു പുറമെ പൂജാസമയവും വഴിപാട് വിവരങ്ങളും പുതുക്കിയ പതിപ്പിലൂടെ നമുക്ക് ലഭ്യമാകുന്നു, കൂടാതെ ക്ഷേത്രങ്ങളുടേയും ആഘോഷങ്ങളുടേയും ദൃശ്യങ്ങളും ഈ പുസ്തകത്തെ മനോഹരമാക്കുന്നു. ഈ പുസ്തകത്തിന്‍റെ ഡിജിറ്റൽ പതിപ്പ് ലഭിക്കുവാൻ  ക്ലിക്ക് ചെയ്യുക
ആഴിതീരം തങ്ങി ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം മുദ്ര ഉത്സവം (തുലാം 10), ആയിരം തെങ്ങ്   ആഴിതീരം തങ്ങി ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം ആയിരം തെങ്ങ് മുദ്ര ഉത്സവത്തിനു (തുലാം 10) കെട്ടിയാടിയ ചാമുണ്ഡേശ്വരി അമ്മ.
സ്തുതി അമ്മേ നിൻ തിരുനാമം ഉരുക്കഴിക്കാൻ നാവിൽ നിലകൊള്ളണേ ദേവി കുടികൊള്ളണേ....... അടിയന്റെ ജന്മം സഫലമാക്കീടുവാൻ അനുഗ്രഹം നൽകേണം ആഴിതീരത്തിലമ്മേ നിൻ പാദ പാദപങ്കേരുഹം കണ്ടുകൈവണങ്ങുവാൻ കനിവെന്നിലുണ്ടാകണം ആഴിതീരത്തിലമ്മേ അമ്മേ നിൻ തിരുനാമം അപരാധം ചെയ്തീടുവാൻ അനുവാദമേകിടല്ലെ അഖിലമാതാവെ അമ്മേ ചണ്ഡമുണ്ഡാർദിനീ പരിതാപമെല്ലാം തീർത്തു പാലിച്ചുകൊള്ളേണം നീ അനാഥനാക്കീടല്ലേ ആഴിതീരത്തിലമ്മേ അമ്മേ നിൻ തിരുനാമം എല്ലാം പൊറുക്കേണം നീ എല്ലാം ക്ഷമിക്കേണം നീ ആഴിതീരത്തിൽ അമരും മഹേശ്വരീ അമരും മഹേശ്വരീ അമ്മേ നിൻ തിരുനാമം ഉരുക്കഴിക്കാൻ നാവിൽ നിലകൊള്ളണേ ദേവി കുടികൊള്ളണേ....... അടിയന്റെ ജന്മം സഫലമാക്കീടുവാൻ അനുഗ്രഹം നൽകേണം ആഴിതീരത്തിലമ്മേ  [കടപ്പാട് : അന്നപൂർണ്ണേശ്വരി ആഴിതീര മാഹാത്മ്യം-വടക്കേവീട്ടിൽ  കുഞ്ഞികൃഷ്ണൻ ആഴിതീരം (കൃഷ്ണൻ നായർ )- 1172]
ആഴിതീരം തങ്ങി ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്ര൦ ആയിരം തെങ്ങ് ചെറുകുന്ന് ശ്രീ അന്നപൂർണ്ണേശ്വരീ ക്ഷേത്രം കാശി മാതാവായ അന്നപൂർണേശ്വരിയുടെ സാന്നിധ്യമുള്ളതിനാൽ മറ്റൊരു കാശിയായി നിലകൊള്ളുന്നു. കാശിയിൽ നിന്നും അന്നപൂർണേശ്വരി  ആദ്യം എഴുന്നള്ളി ഇരുന്ന സ്ഥലമാണ്  ആഴിതീരം തങ്ങി ( ആയിരം തെങ്ങ്) സ്ഥലപരിമിതികാരണം കൂടെയുള്ളവരെയെല്ലാം അവിടെ ഇരുത്തി (പ്രധാനി ചാമുണ്ഡേശ്വരിയാണ്, മകളാണെന്നും പറയുന്നു) അമ്മ ഇന്നത്തെ അന്നപൂർണേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വാസമുറപ്പിക്കുന്നു. പരിവാരങ്ങളുടെ ക്ഷേമാന്യേഷണത്തിനു വേണ്ടി എല്ലാ ദിവസവും അമ്മ ആഴിതീരം തങ്ങി ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നു. അമ്മയ്ക്ക് ഏറെ പ്രിയങ്കരമായ ഈ സ്ഥലം തീർച്ചയായും  പരമപവിത്രവും പുണ്യവുമാണെന്നതിൽ സംശയമില്ല.  ഈ ക്ഷേത്രത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയുന്നതിനു വേണ്ടി ഈ പേജ് ലൈക്ക് ചെയ്യുക .... aazhitheerathinkalamma
ആഴിതീരം തങ്ങി ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്ര൦ ആയിരം തെങ്ങ്- കാശിപുരാതേശ്വരിയായ അന്നപൂർണ്ണേശ്വരി കാശിയില് നിന്ന് കപ്പല് വഴി വന്ന് ആദ്യം തങ്ങിയ സ്ഥലമാണ് ആഴിതീരം തങ്ങി ( കാലാന്തരത്താല് ആയിരം തെങ്ങായി മാറി ). അന്ന് അമ്മയുടെ കൂടെ വന്നവരാണ് ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നത്, അവരിൽ പ്രധാനിയാണ് ചാമുണ്ഡേശ്വരി അമ്മ (അന്നപൂർണ്ണേശ്വരിയുടെ മകളാണെന്ന് വിശ്വസിക്കുന്നു) . അന്ന് അന്നപൂർണ്ണേശ്വരി അമ്മ ഉപയോഗിച്ച അടുപ്പും (സ്വർണ്ണമാണെന്ന് വിശ്വസിക്കുന്നു), അമ്മയുടെ തലയിൽ നിന്നും വീണുമുളച്ചെന്നു വിശ്വസിക്കുന്ന ചെക്കിയും നമുക്കിവിടെ ദർശിക്കാവുന്നതാണ്. പരിവാരങ്ങളുടെ ക്ഷേമാന്യേഷണത്തിനുവേണ്ടി ദിവസവും അമ്മയുടെ സാനിധ്യവും ഈ ക്ഷേത്രത്തെ പരിപാവനമാക്കുന്നു. അതുകൊണ്ടുതന്നെ അന്നപൂർണേശ്വരീ ദർശനം സമ്പൂർണ്ണമാകാൻ ഈ ക്ഷേത്ര ദർശനവും അനിവാര്യമാണ്. ഫെയ്സ്ബുക്ക്പേജ് ലൈക്ക് ചെയ്യാൻ............. www.facebook.com/aazhitheerathinkalamma